ലക്ഷദീപവും മുറജപവും ആണ്ടില്‍ രണ്ടുതവണ ആറാട്ടും ഉത്‌സവവുമുള്ള അനന്തപുരിയിലെ ശ്രീപത്മനാഭക്ഷേത്രം. ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള പുത്തരിക്കണ്ടത്തില്‍ വിതച്ചതും കൊയ്തതുമെല്ലാം ശ്രീപത്മനാഭന്റെ പുത്തരി നിവേദ്യത്തിനു വേണ്ടിയായിരുന്നു. പുത്തരിക്കണ്ടത്ത് കൊയ്‌തെടുത്ത ആദ്യത്തെ കതിര്‍ക്കറ്റ ആചാരപരമായി ശ്രീപത്മനാഭസ്വാമിക്ക് സമര്‍പ്പിക്കുന്ന ചടങ്ങാണ് നിറപുത്തരി. പാരമ്പര്യങ്ങളെയും ആചാരങ്ങളെയും മുറുകെപ്പിടിച്ചിരുന്ന തിരുവനന്തപുരം നഗരത്തിലെ ഒരു വലിയ സമൂഹത്തിന് രാജഭരണം ജനകീയ ഭരണത്തിന് വഴിമാറിക്കൊടുത്ത ദശാസന്ധിയിലെ സാമൂഹിക സംഘര്‍ഷങ്ങള്‍ താങ്ങാന്‍ കഴിഞ്ഞില്ല. ഈ സംഘര്‍ഷങ്ങള്‍ അച്യുതന്‍ എന്ന കഥാപാത്രത്തിലൂടെ അനാവരണം ചെയ്യുന്ന നോവലാണ് പി.ആര്‍.ശ്യാമള രചിച്ച നിറയും പുത്തരിയും. […]
The post രാജഭരണം ജനാധിപത്യത്തിന് വഴിമാറിയ ദശാസന്ധി appeared first on DC Books.