മലയാളത്തിന് ഒരു സുല്‍ത്താനെയുള്ളു. സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീര്‍. ചിന്തിപ്പിച്ചും ചിരിപ്പിച്ചും മലയാളത്തില്‍ വിളങ്ങി നിന്ന ആ സ്‌നേഹശോഭ മാഞ്ഞിട്ട് ഇരുപതുവയസ്സ്. രബീന്ദ്രനാഥ ടാഗോറിനുശേഷം ഇന്ത്യയില്‍ നിരന്തരം വായിക്കപ്പെടുകയും പുതുരൂപങ്ങളില്‍ പ്രകാശനം ചെയ്യപ്പെടുകയും ചെയ്ത എഴുത്തുകാരിലൊരാള്‍ ശ്രീനാരായണഗുരുവാണ്. മറ്റൊരാള്‍ തീര്‍ച്ചയായും വൈക്കം മുഹമ്മദ് ബഷീര്‍ തന്നെയാണ്. ഏകദേശം മൂന്നു മില്യണ്‍ കോപ്പികളെങ്കിലും ഇതുവരെ വായനക്കാരിലെത്തിയിട്ടുണ്ട്. രണ്ടുവാല്യങ്ങളിലായി പ്രസിദ്ധീകരിച്ച സമ്പൂര്‍ണ്ണകൃതികളുടെ പതിനാറാം പതിപ്പ് കഴിഞ്ഞമാസം പുറത്തിറങ്ങി. ഒരു എഴുത്തുകാരന്റെ സമ്പൂര്‍ണ്ണകൃതികള്‍ക്ക് ഇത്രയേറെ പതിപ്പുകള്‍ ഇന്ത്യയില്‍ മറ്റൊരുഭാഷയിലുമുണ്ടായിട്ടില്ല. മലയാളത്തിന് ബഷീര്‍ […]
The post ഇന്നും ചിരിപ്പിച്ചും ചിന്തിപ്പിച്ചും ബഷീര്‍ appeared first on DC Books.