ജീവനെക്കുറിച്ചും ജീവികളെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖയാണ് ജീവശാസ്ത്രം. ജീവികളുടെ ഘടന, ധര്‍മ്മം, വളര്‍ച്ച, ഉത്ഭവം, പരിണാമം, വര്‍ഗീകരണം തുടങ്ങിയവയെല്ലാം ജീവശാസ്ത്രം പഠനവിധേയമാക്കുന്നു. ജീവശാസ്ത്രത്തിന്റെ വളര്‍ച്ചയിലൂടെ മനുഷ്യര്‍ അസൂയാവഹമായ നേട്ടങ്ങളാണ് കൈവരിച്ചത്. പ്രാചീനകാലം മുതല്‍ ആധുനിക കാലം വരെ ജീവശാസ്ത്രശാഖയുടെ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ച മഹാപ്രതിഭകളെ പരിചയപ്പെടുത്തുന്ന പുസ്തകമാണ് ചരിത്രം തിരുത്തിയ ശാസ്ത്രപ്രതിഭകള്‍: ജീവശാസ്ത്രം. ജീവശാസ്ത്ര ശാഖയില്‍ വിലപ്പെട്ട സംഭാവനകള്‍ നല്കിയ ശാസ്ത്രജ്ഞന്‍മാരുടെ ജീവിതകഥകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. പ്രാചീന ജീവശാസ്ത്രജ്ഞനായിരുന്ന ഗെയ്‌ലന്‍ മുതല്‍ കാള്‍ ലിനേയസ്, ചാള്‍സ് ഡാര്‍വിന്‍, ഗ്രഗര്‍ […]
The post ജീവശാസ്ത്രത്തിന്റെ ചരിത്രം തിരുത്തിയ പ്രതിഭകള്‍ appeared first on DC Books.