തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ ഗവണ്‍മെന്റിലെ മന്ത്രിയും തിരു-കൊച്ചിയിലെ മുഖ്യമന്ത്രിയുമായിരുന്ന സി കേശവന്‍ 1891 മെയ് 23ന് കൊല്ലം ജില്ലയിലെ മയ്യനാടാണ് ജനിച്ചത്. 1932ല്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായി. ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ‘സോഷ്യലിസമാണ് അടുത്ത ലക്ഷ്യം’ എന്നു പ്രഖ്യാപിച്ചു. ശബരിമലക്ഷേത്രത്തിനു തീപിടിച്ചപ്പോള്‍ ‘ഒരു ദേവാലയം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കും’ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. ജീവിതസമരമാണ് അദ്ദേഹത്തിന്റെ ആത്മകഥ. 1969 ജൂലൈ 7ന് അദ്ദേഹം അന്തരിച്ചു.
The post സി കേശവന്റെ ചരമവാര്‍ഷികദിനം appeared first on DC Books.