മംഗലാപുരത്തിനടുത്ത് രണ്ട് മലയാളി യുവാക്കളെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശികളായ മുനാഫത്ത് മുനാഫര്‍ സനാഫ്, മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് റിസ്‌വാന്‍ എന്നിവരാണ് അറസ്റ്റിലായത്. മംഗലാപുരം സിറ്റി ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോഴിക്കോട് കുറ്റിച്ചിറ തൃക്കോവില്‍പ്പള്ളി ഫാഹിം, തലശ്ശേരി സെയ്താര്‍ പള്ളി സ്വദേശി നസീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ദുബായില്‍ നിന്ന് മംഗലാപുരം വിമാനത്താവളം വഴി മൂന്നുകിലോ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളുമായി മംഗലാപുരം പൊലീസ് കാസര്‍കോട്ട് തെളിവെടുപ്പിനെത്തും. […]
The post മലയാളികളെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍ appeared first on DC Books.