യുവതാരങ്ങളില്‍ ശ്രദ്ധേയനായ ജയസൂര്യയെ നായകനാക്കി ഒരു പ്രിയദര്‍ശന്‍ ചിത്രം വരുന്നു. ടിപ്പിക്കല്‍ പ്രിയദര്‍ശന്‍ ചിത്രമായി ഒരുങ്ങുന്ന സിനിമയില്‍ നര്‍മ്മത്തിനും ഗാനങ്ങള്‍ക്കുമെല്ലാം അതിന്റേതായ പ്രാധാന്യമുണ്ടായിരിക്കും. ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. പ്രിയദര്‍ശന്‍ ചിത്രത്തില്‍ ചെറിയ വേഷത്തിലെങ്കിലും പ്രത്യക്ഷപ്പെടാന്‍ കൊതിച്ചിരിക്കുകയായിരുന്നു താനെന്ന് ജയസൂര്യ പറയുന്നു. വിദൂരസ്വപ്നങ്ങളില്‍ പോലും നായകസ്ഥാനം ഉണ്ടായിരുന്നില്ലെന്ന് ജയസൂര്യ കൂട്ടിച്ചേര്‍ക്കുന്നു. മോഹന്‍ലാല്‍ ഇല്ലാതെ മലയാളത്തില്‍ അപൂര്‍വ്വമായി മാത്രമേ പ്രിയന്‍ സിനിമകള്‍ ഒരുക്കാറുള്ളൂ. അത്തരത്തില്‍ പുറത്തുവന്ന അവസാന ചിത്രം ദിലീപ് നായകനായ വെട്ടം ആണ്. […]
The post പ്രിയദര്‍ശന്റെ നായകനായി ജയസൂര്യ appeared first on DC Books.