ജീവചരിത്രങ്ങളോടും ആത്മകഥകളോടും സവിശേഷമായ താല്പര്യം പ്രകടിപ്പിക്കുന്ന വായനക്കാരുടെ നാടാണ് കേരളം. അക്കൂട്ടത്തില്‍ മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ ജീവചരിത്രങ്ങളില്‍ ഒന്നാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം. വയലാര്‍ അവാര്‍ഡ് ലഭിക്കുന്ന ആദ്യ ജീവചരിത്രഗ്രന്ഥം ഇതായിരുന്നു. 1988ല്‍ പ്രസിദ്ധീകൃതമായ എം.കെ.സാനുവിന്റെ ഏറ്റവും പ്രശസ്തമായ ജീവചരിത്രമായ ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം 1992ലെ വയലാര്‍ അവാര്‍ഡ് ആണ് നേടിയത്. മലയാളത്തിന്റെ കാവ്യഗന്ധര്‍വ്വനായ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കാവ്യജീവിതത്തിന്റെ വികാരതരളിതമായ മുഹൂര്‍ത്തങ്ങളെ വിശകലനം ചെയ്തുകൊണ്ട് സംഘര്‍ഷഭരിതവും വൈരുദ്ധ്യപൂര്‍ണ്ണവുമായ ആ സ്വഭാവവിശേഷത്തിന്റെ അടിസ്ഥാനഘടന അന്വേഷിക്കുകയാണ് ഈ […]
The post വീണ്ടും നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം appeared first on DC Books.