പണ്ടുകാലങ്ങളില്‍ ചില രാജാക്കന്മാര്‍ക്ക് വിദൂഷകന്മാര്‍ ഉണ്ടായിരുന്നു. രാജാക്കന്മാര്‍ക്ക് വിനോദം നല്കുകയായിരുന്നു വിദൂഷകന്റെ ചുമതല. എന്തു പറയാനും വിദൂഷകന് സ്വാതന്ത്ര്യമുണ്ട്. രാജാവിനെപ്പോലും വിദൂഷകന്‍ വിമര്‍ശിക്കും. ബുദ്ധിശാലിയായ വിദൂഷകന്റെ നാവിന് വാളിനേക്കാള്‍ മൂര്‍ച്ച ഉണ്ടായിരിക്കും. ഭാരതത്തിലെ പല രാജാക്കന്മാരുടെയും വിദ്വല്‍ സദസ്സില്‍ വിദൂഷകന്മാരും അംഗങ്ങളായിരുന്നു. ഇക്കൂട്ടത്തില്‍ പ്രമുഖനായിരുന്നു ‘വികട കവി’ എന്നറിയപ്പെട്ടിരുന്ന തെന്നാലിരാമന്‍. വിജയനഗരത്തിലെ ചക്രവര്‍ത്തിയായ കൃഷ്ണദേവരായരുടെ വിദൂഷകനായിരുന്നു തെന്നാലിരാമന്‍. ബുദ്ധിശക്തിയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഒപ്പം വാക്ശക്തിയും. നേരമ്പോക്കുകള്‍ പറയുക മാത്രമല്ല തെന്നാലിരാമന്‍ ചെയ്തിരുന്നത്. കുസൃതികളും സൂത്രങ്ങളും […]
The post വികടകവിയുടെ വികടത്തരങ്ങള്‍ appeared first on DC Books.