ഇറാഖിലെ പ്രശ്‌നബാധിത മേഖലകളില്‍ കുടുങ്ങിക്കിടക്കുന്ന 38 മലയാളികളില്‍ നാലുപേര്‍ തിരിച്ചെത്തി. ദിയാലയിലും കുര്‍ദിസ്ഥാനിലുമായി കുടുങ്ങിക്കിടന്നിരുന്നവരില്‍ നാലുപേരാണ് ജൂലൈ 8ന് പുലര്‍ച്ചെ തിരിച്ചെത്തിയത്. ദിയാലയില്‍ കുടുങ്ങിയ കോട്ടയം കൈപ്പുഴ സ്വദേശിനി ജിഷ, കോന്നി സ്വദേശിനി സിഞ്ചു, പത്തനംതിട്ട സ്വദേശിനി ആര്യ എന്നീ നഴ്‌സുമാര്‍ കൊച്ചിയിലും കുര്‍ദിസ്ഥാനില്‍ കുടുങ്ങിയ നിര്‍മാണക്കമ്പനി ജീവനക്കാരനായ അജീഷ് മുംബൈയിലുമാണ് എത്തിയത്. ഇറാഖിലെ ഇന്ത്യന്‍ സ്ഥാനപതി അജയകുമാര്‍ നേരിട്ട് ഇവരെ തിരിച്ചെത്തിക്കാന്‍ നടപടി സ്വീകരിക്കുകയായിരുന്നു. കുര്‍ദിസ്ഥാനില്‍ കുടുങ്ങിയ 19 തൊഴിലാളികളില്‍ പാസ്‌പോര്‍ട്ട് കൈവശമുണ്ടായിരുന്നതിനാലാണ് അജീഷിനു മടക്കയാത്ര […]
The post ഇറാഖില്‍ നിന്ന് നാല് മലയാളികള്‍കൂടി തിരിച്ചെത്തി appeared first on DC Books.