റയില്‍വേയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനിവാര്യമാണെന്നും അതിന് മന്ത്രിസഭയുടെ അനുമതി തേടുമെന്നും സദാനന്ദ ഗൗഡ. റയില്‍വേയുടെ നടത്തിപ്പ് ഒഴികെയുള്ള മേഖലകളില്‍ വിദേശനിക്ഷേപം ആകാം. വികസനപദ്ധതികള്‍ക്കു വിദേശനിക്ഷേപത്തിനു പുറമെ സ്വകാര്യ പങ്കാളിത്തവും അനിവാര്യമാണെന്ന് പറഞ്ഞ അദ്ദേഹം സ്വകാര്യപങ്കാളിത്തത്താേടെ പദ്ധതികള്‍ നടപ്പാക്കുമെന്നും പറഞ്ഞു. ബുള്ളറ്റ് ട്രെയിനിനും വജ്രചതുഷ്‌കോണ പദ്ധതിയും നടപ്പാക്കാന്‍ മറ്റു മാര്‍ഗമില്ല. ജനങ്ങളില്‍ നിന്നു തന്നെ ഇതിനുള്ള പണം ഈടാക്കാനാകില്ല. പുതിയ പാതകള്‍ സ്ഥാപിക്കുന്നതിനെക്കാള്‍ പാത ഇരട്ടിപ്പിക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുക. പൊതുസ്വകാര്യ പങ്കാളിത്തത്തില്‍ അതിവേഗ ട്രെയിന്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. […]
The post റയില്‍വേയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനിവാര്യം: സദാനന്ദ ഗൗഡ appeared first on DC Books.