മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റായിരുന്ന കോവിലന്‍ ഗുരുവായൂരിനു അടുത്ത് കണ്ടാണിശ്ശേരിയില്‍ 1923 ജൂലൈ 9നാണ് ജനിച്ചത്. കോവിലന്‍ എന്നത് അദ്ദേഹത്തിന്റെ തൂലികാ നാമമായിരുന്നു. വട്ടോമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്നതായിരുന്നു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. കണ്ടാണിശ്ശേരി എക്‌സെല്‍സിയര്‍ സ്‌കൂളിലും, നെന്മിനി ഹയര്‍ എലമെന്ററി സ്‌കൂളിലും പാവറട്ടി സാഹിത്യ ദീപിക സംസ്‌കൃത കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് റോയല്‍ ഇന്ത്യന്‍ നേവിയിലും കോര്‍ ഓഫ് സിഗ്‌നല്‍സിലും പ്രവര്‍ത്തിച്ചു. എ മൈനസ് ബി, തോറ്റങ്ങള്‍, ശകുനം, ഭരതന്‍, ഹിമാലയം, ഒരിക്കല്‍ മനുഷ്യനായിരുന്നു, തിരഞ്ഞെടുത്ത കഥകള്‍, കോവിലന്റെ […]
The post കോവിലന്റെ ജന്മവാര്‍ഷികദിനം appeared first on DC Books.