ചലച്ചിത്ര സംവിധായകനും ടെലിവിഷന്‍ പ്രവര്‍ത്തകനുമായ സോഹന്‍ലാലിന്റെ ആദ്യ നോവലാണ് ലൈംലൈറ്റ്. മലയാള സിനിമാവ്യവസായത്തിന്റെ ഉള്ളറകളിലേക്കും ചീഞ്ഞുനാറുന്ന അവസ്ഥയിലേക്കും ദൃഷ്ടി പായിക്കുന്നതാണ് ഈ രചന. മലയാളസിനിമയില്‍ ഇന്നു നടന്നുകൊണ്ടിരിക്കുന്ന യഥാര്‍ത്ഥസംഭവങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ കാണുകയാണ് ‘ലൈംലൈറ്റിലൂടെ സോഹന്‍ലാല്‍. ഗള്‍ഫില്‍ അത്യധ്വാനം നടത്തി സമ്പാദിച്ച പണംകൊണ്ട് പിടിച്ച ആദ്യചിത്രം അമ്പേ തകര്‍ന്ന,് കടംകയറിയ ഗുല്‍ഷന്‍ വീണ്ടുമൊരു പരീക്ഷണത്തിന് ഒരുങ്ങുന്നതാണ് കഥ. ഇത്തവണ സ്വന്തം പണമല്ലെന്നു മാത്രം. നാട്ടുകാരുടെ പണം പിരിച്ച് തുടങ്ങിയ കമ്പിനിയുടെ പേരിലാണ് വീണ്ടും നിര്‍മ്മാതാവുകുന്നത്, ലോ ബഡ്ജറ്റ് പടം [...]
↧