സനാതനമായ ഊര്‍ജ്ജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമവുമാണ് ഗുരു. മനുഷ്യനും മനുഷ്യനുമായുള്ള സമസ്ത സമ്പര്‍ക്കക്കങ്ങളിലും, എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചരിത്ര സംഭവങ്ങളുമായുള്ള കൂട്ടായ്മകളില്‍ പോലും ഗുരു അന്തര്‍ലീനനാണ്. ഈ തത്വം മുന്‍നിര്‍ത്തി ഒ.വി.വിജയന്‍ രചിച്ച നോവലാണ് ഗുരുസാഗരം. ഖസാക്കിന്റെ ഇതിഹാസം പോലെ തന്നെ ജനപ്രീതിയും നിരൂപക ശ്രദ്ധയും ആകര്‍ഷിച്ച ഗുരുസാഗരം 27 വര്‍ഷങ്ങള്‍ കൊണ്ട് മുപ്പത്താറ് പതിപ്പുകളിലെത്തി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ബംഗ്ലാദേശിലെ യുദ്ധം റിപ്പോര്‍ട്ട് ചെയ്യുവാന്‍ പോകുന്ന കുഞ്ഞുണ്ണി ശിഥിലമായ കുടുംബത്തിന്റെ വേദനയിലൂടെയും പ്രണയ നൈരാശ്യത്തിലൂടെയും നിരവധി ദു:ഖദൃശ്യങ്ങളിലൂടെയും […]
The post ഗുരുകൃപയില്‍ 27 വര്‍ഷങ്ങള്‍, 36 പതിപ്പുകള്‍ appeared first on DC Books.