ഇസ്താംബുളിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ഒസ്മാന് ഒരു ദിവസം ഒരു പുസ്തകം ലഭിച്ചു. ആദ്യപേജ് വായിക്കുമ്പോള്‍ തന്നെ ആ പുസ്തകത്തിന്റെ തീവ്രത അയാളെ ബാധിച്ചു തുടങ്ങി. ഇരുന്ന കസേരയില്‍ നിന്ന് ശരീരം പറിച്ചു മാറ്റപ്പെടുന്നതു പോലെയും ശരീരം വിഘടിച്ചു പോകുന്നതായും അയാള്‍ക്ക് തോന്നി. ആത്മാവില്‍ മാത്രമല്ല, അയാളുടെ സ്വത്വബോധത്തിന്റെ ഓരോ കണികയിലും ആ പുസ്തകം പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പുതുജീവിതത്തിന്റെ പാഠങ്ങള്‍ നല്‍കിയ ആ പുസ്തകത്തിന്റെ ഒറ്റവായനയില്‍ തന്നെ അവന്റെ ജീവിതം മാറിമറിഞ്ഞു. ഒസ്മാനെ മാറ്റിയ പുസ്തകത്തിന്റെ ആരാധകര്‍ വേറെയുമുണ്ടായിരുന്നു. […]
The post ജീവിതം മാറ്റിമറിച്ച പുസ്തകം appeared first on DC Books.