ജീവിതം മുഴുവന്‍ യാത്രയ്ക്കായി മാറ്റിവെച്ച അനശ്വര സാഹിത്യകാരന്‍ എസ്.കെ.പൊറ്റെക്കാട്ട് മനുഷ്യമനസ്സുകളിലൂടെ നടത്തിയ അന്വേഷണയാത്രകളുടെ ഫലങ്ങളാണ് അദ്ദേഹത്തിന്റെ നോവലുകളും കഥകളും. അക്കൂട്ടത്തില്‍ മലബാറിലെ വിശാലമായ വനപ്രദേശത്ത് കുടിയേറി മണ്ണിനോടും മലമ്പനിയോടും പടവെട്ടിയ കുറേ മനുഷ്യരുടെ വികാരവിചാരങ്ങളിലേക്ക് പൊറ്റെക്കാട്ട് നടത്തിയ തീര്‍ത്ഥാടനമാണ് വിഷകന്യക എന്ന നോവല്‍. 65 വര്‍ഷത്തിലേറെയായി മലയാളി നെഞ്ചോട് ചേര്‍ക്കുന്ന വിഷകന്യകയുടെ പുതിയ പതിപ്പ് പുറത്തിറങ്ങി. മലയാളത്തില്‍ കുടിയേറ്റക്കാരുടെ കഥ പറഞ്ഞ ആദ്യ നോവലാണ് വിഷകന്യക. തിരുവിതാംകൂറില്‍ നിന്ന് മലബാറിലേക്കു കുടിയേറി കാര്‍ഷിക ജീവിതം നയിച്ച തലമുറയുടെ […]
The post വര്‍ഷങ്ങള്‍ വീര്യമേറ്റുന്ന വിഷകന്യക appeared first on DC Books.