പ്രതിരോധമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപ പരിധി ഉയര്‍ത്തുന്നതിനെതിരെ മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി. പ്രതിരോധമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപപരിധി ഉയര്‍ത്തിയത് രാജ്യസുരക്ഷയെ ബാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ പ്രശ്‌നത്തിനും പരിഹാരമായി ബജറ്റില്‍ ഉയര്‍ത്തിക്കാട്ടുന്നത് വിദേശനിക്ഷേപമാണ്. എന്നാല്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ബജറ്റില്‍ നിര്‍ദേശങ്ങളൊന്നുമില്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. പ്രതിരോധ മേഖലയിലും ഇന്‍ഷുറന്‍സ് മേഖലയിലും വിദേശ നിക്ഷേപത്തിന്റെ പരിധി 49 ശതമാനമാക്കി ഉയര്‍ത്തുന്നതായി ധനമന്ത്രി അരുണ്‍ ജെയ്റ്റി ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. നിര്‍മ്മാണ മേഖലയിലും നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുമെന്നും വ്യക്തമാക്കിയ ജെയ്റ്റിലി കൂടാതെ […]
The post പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപത്തിനെതിരെ ആന്റണി appeared first on DC Books.