ഇലവുംമൂട്ടില്‍ ശിവരാമപിള്ള സ്മാരകസമിതിയുടെ 2014ലെ പുരസ്‌കാരങ്ങള്‍ പി.കെ. പാറക്കടവിനും എ.ഡി. മാധവനും. സാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് പി.കെ. പാറക്കടവിന് ലഭിച്ചത്. സംഗീതഗ്രന്ഥങ്ങള്‍ക്കുള്ള പ്രത്യേക പുരസ്‌കാരത്തിന് എ.ഡി. മാധവനും അര്‍ഹരായി. 10,001 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.ഉമയനല്ലൂര്‍ എസ്. വിക്രമന്‍ നായര്‍, ഇന്ദുമേനോന്‍, ടി. പി. മമ്മുമാഷ്, ഗോപാലകൃഷ്ണന്‍ ചൂലൂര്‍, എസ്. ഹരികുമാര്‍ എന്നീ അംഗങ്ങളടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ഓഗസ്റ്റ് മൂന്നിന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
The post പി.കെ. പാറക്കടവിനും എ.ഡി. മാധവനും പുരസ്‌കാരം appeared first on DC Books.