വണ്‍ ബില്ല്യണ്‍ റൈസിംഗ് ആഹ്വാനം ഫലിച്ചുതുടങ്ങി എന്നുവേണം കരുതാന്‍. വാലന്റൈന്‍ ദിനത്തിന്റെ പിറ്റേന്ന് പ്രണയാതിക്രമങ്ങളുടെ വാര്‍ത്തകളാണ് സാധാരണ പ്രത്യക്ഷപ്പെടാറുള്ളതെങ്കിലും ചുരുങ്ങിയ പക്ഷം കേരളത്തില്‍ നിന്നെങ്കിലും ഒരു സ്ത്രീശാക്തീകരണ വാര്‍ത്തയുമായാണ് ചാനലുകള്‍ കണ്ണുതുറന്നത്. വണ്‍ ബില്ല്യണ്‍ റൈസിംഗില്‍ പങ്കെടുത്തു മടങ്ങിയ പെണ്‍കുട്ടിയും കുടുംബവും തങ്ങളോട് മോശമായി പെരുമാറിയ പൂവാലന്മാരെ കൈകാര്യം ചെയ്ത വാര്‍ത്തയായിരുന്നു അത്. അമൃത എന്ന പെണ്‍കുട്ടിയാണ് തിരുവനന്തപുരത്തെ ബേക്കറിജങ്ങ്ഷനില്‍ ഉണ്ണിയാര്‍ച്ചയായത്. അമ്മയ്ക്കും സഹോദരിമാര്‍ക്കും ഒപ്പം തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ കയറിയപ്പോള്‍ മുതല്‍ നാല് പൂവാലന്മാര്‍ അവരെ [...]
The post ഇര വേട്ടക്കാരിയായി: പൂവാലന്മാര്‍ വാലും ചുരുട്ടി ഓടി appeared first on DC Books.