വനിതാ എം.എല്‍എമാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു. ശൂന്യവേളയില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനാണ് പ്രശ്‌നം സഭയില്‍ ഉന്നയിച്ചത്. കുറ്റക്കര്‍ക്കെതിരെയുള്ള നടപടി സര്‍ക്കാര്‍ വൈകിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നീതിവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ മാത്രമേ സര്‍ക്കാരിന് പ്രവര്‍ത്തിക്കാന്‍ സധിക്കുകയുള്ളൂ എന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പോലീസുകാര്‍ക്കെതിരെ നടപടിക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയതായും തിരുവഞ്ചൂര്‍ അറിയിച്ചു. എന്നാല്‍ ഇതില്‍ തൃപ്ത്തരാകാതെ പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു. പ്രതിപക്ഷ വനിതാ എം.എല്‍.എമാര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ [...]
The post പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് നിയമസഭ പിരിഞ്ഞു appeared first on DC Books.