കവി കെ. സച്ചിദാനന്ദന് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ (എസ്.ബി.ടി) സുവര്‍ണമുദ്ര പുരസ്‌കാരം. മലയാള ഭാഷക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. മലയാളത്തിലെ പ്രശസ്ത കവിയായ സച്ചിദാനന്ദന്‍ 1946 മേയ് 28നു തൃശ്ശൂര്‍ ജില്ലയിലാണ് ജനിച്ചത്. തര്‍ജ്ജമകളടക്കം 50ഓളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച അദ്ദേഹം അന്റോണിയോ ഗ്രാംഷി, പാബ്ലോ നെരൂദ, മെഹ്മൂദ് ഡാര്‍വിഷ്, യെഹൂദ അമിച്ചായി, യൂജിനിയോ മൊണ്ടേല്‍ തുടങ്ങിയവരുടെ രചനകള്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തു. കേരള കവിത 2010, എഴുത്തച്ഛനെഴുതുമ്പോള്‍, സച്ചിദാനന്ദന്റെ കവിതകള്‍, ഉറങ്ങുന്നവര്‍ക്കുള്ള കത്തുകള്‍, […]
The post സച്ചിദാനന്ദന് എസ്ബിടി സുവര്‍ണമുദ്ര പുരസ്‌കാരം appeared first on DC Books.