ഗാസാമേഖലയില്‍ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 88 ആയി. വ്യോമാക്രമണം മൂന്നാം ദിവസത്തിലേയ്ക്ക് കടന്നതോടെ അറുനൂറിലധികം പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും കുട്ടികളും ഉള്‍പ്പെടും. ജൂലൈ 10ന് മാത്രം ഗാസയില്‍ 31 പേരാണു കൊല്ലപ്പെട്ടത്. 750 കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നും, 800 ടണ്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചെന്നും ഇസ്രയേലി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു.ഹമാസ് കമാന്‍ഡര്‍മാരുടെ വീടുകളാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇതിനിടയില്‍ നിരപരാധികളും കൊല്ലപ്പെട്ടേക്കാമെന്നും ഇസ്രയേല്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു. ഹമാസ് റോക്കറ്റാക്രമണം നിര്‍ത്തിവയ്ക്കാതെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും […]
The post ഗാസയില്‍ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ മരണം 88 appeared first on DC Books.