സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ രാജിസന്നദ്ധത അറിയിച്ചതോടെ കോണ്‍ഗ്രസില്‍ വീണ്ടും മന്ത്രിസഭാ പുനസംഘടന ചര്‍ച്ചയാകുന്നു. സജീവ രാഷ്ട്രീയത്തിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതിനാല്‍ സ്പീക്കര്‍ സ്ഥാനത്തുനിന്ന് രാജിവെയ്ക്കാന്‍ അനുവദിക്കണമെന്നാണ് കാര്‍ത്തികേയന്റെ നിലപാട്. നിയമസഭാ സമ്മേളനം കഴിയുന്നതോടെ രാജിവയ്ക്കാന്‍ അനുമതി നല്‍കണമെന്ന് അദ്ദേഹം നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. സ്പീക്കര്‍ പദവിയിലിരുന്ന് സജീവ രാഷ്ട്രീയത്തിലോ, മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളിലോ പങ്കെടുക്കുന്നതില്‍ പ്രയാസമുണ്ട്. എന്നാല്‍ മന്ത്രിസഭയിലേക്ക് വരാനുള്ള സമ്മര്‍ദ്ദമായി സ്പീക്കര്‍ സ്ഥാനമൊഴിയാനുള്ള സന്നദ്ധതയെ കാണരുതെന്ന് കാര്‍ത്തികേയന്‍ നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ട്. ജി.കാര്‍ത്തികേയന്‍ മന്ത്രിസഭയിലേക്കെത്തിയാല്‍ നിലവിലുള്ള ഒരു മന്ത്രിക്ക് പുറത്ത് പോകേണ്ടി വരും. […]
The post ജി. കാര്‍ത്തികേയന്‍ രാജിസന്നദ്ധത അറിയിച്ചു appeared first on DC Books.