ജി. കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനം ഒഴിയുന്നതിനെക്കുറിച്ച് അറിയില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. അത്തരം ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടന്നിട്ടില്ല. ജി. കാര്‍ത്തികേയന്‍ രാജിസന്നദ്ധത അറിയിച്ചുവെന്ന വാര്‍ത്തയും മാധ്യമങ്ങളില്‍ നിന്നാണ് കേട്ടത്. ഇക്കാര്യം അറിയിച്ചുകൊണ്ട് കാര്‍ത്തികേയന്‍ തന്നെ ഇതുവരെ സമീപിച്ചിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയെ കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുവരെ തന്നോട് സംസാരിച്ചിട്ടില്ല. പിന്നെങ്ങനെ തനിക്ക് അതിനെക്കുറിച്ച് പ്രതികരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനമൊഴിയുന്നത് സംബന്ധിച്ച് മന്ത്രിതലത്തിലോ പാര്‍ട്ടിതലത്തിലോ ചര്‍ച്ച നടന്നിട്ടില്ലെന്ന് മന്ത്രി കെ.സി […]
The post കാര്‍ത്തികേയന്റെ രാജിസന്നദ്ധത: അറിയില്ലെന്ന് സുധീരന്‍ appeared first on DC Books.