ഡീസലിന്റെ സബ്‌സിഡി പൂര്‍ണമായും എടുത്തുകളയാനും സബ്‌സിഡിയുള്ള പാചക വാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കാനും നീക്കം. ഇതിനുളള നിര്‍ദേശം കേന്ദ്രബജറ്റില്‍ ഉണ്ടെങ്കിലും ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെ ബജറ്റ് പ്രസംഗത്തില്‍ ഇക്കാര്യം പരാമര്‍ശിച്ചില്ല. 2015 മാര്‍ച്ചോടെ ഡീസലിന്റെ സബ്‌സിഡി പൂര്‍ണമായും എടുത്തുകളയാനാണ് ബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്നത്. പാചകവാതക സബ്‌സിഡി ബാങ്ക് വഴി വിതരണം ചെയ്യുന്നത് എത്രയും വേഗം ആരംഭിക്കണമെന്നും ബജറ്റില്‍ നിര്‍ദേശമുണ്ട്. ബജറ്റിന്റെ പ്രിന്റ് ചെയ്ത കോപ്പിയിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡീസലിന് എല്ലാ മാസവും വില വര്‍ധിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ […]
The post ഡീസല്‍ സബ്‌സിഡി പൂര്‍ണ്ണമായും നിര്‍ത്തലാക്കുന്നു appeared first on DC Books.