അറിയപ്പെടുന്ന പത്രപ്രവര്‍ത്തകയായ ലിന്‍ഡ ഭര്‍ത്താവും കുട്ടികളുമൊത്ത് മാതൃകാദാമ്പത്യം നയിച്ചുവരികയാണ്. സ്വിറ്റ്‌സര്‍ലന്റിലെ ഏറ്റവും ധനികരായ മുന്നൂറു വ്യക്തികളുടെ പട്ടികയില്‍ എല്ലാ വര്‍ഷവും മുടങ്ങാതെ ഇടം പിടിക്കുന്നയാളാണ് അവളുടെ ഭര്‍ത്താവ്. കുടുംബത്തിന്റെ പരിചരണത്തിലും ഔദ്യോഗിക ജീവിതത്തിലെ തിരക്കുകളിലും മുഴുകി ജീവിക്കുന്ന ലിന്‍ഡ ആരിലും അസൂയ ജനിപ്പിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമ കൂടിയാണ്. ആകസ്മികമായി ഒരു ദിനം തന്റെ ജീവിതത്തിലെ തീക്ഷ്ണവികാരങ്ങളുടെ അഭാവം അവള്‍ തിരിച്ചറിയുന്നു. കൗമാരകാലത്തെ പ്രണയിതാവും ഇപ്പോള്‍ പ്രശസ്തനായ രാഷ്ട്രീയ നേതാവുമായ ജേക്കബ് കോനിഗിനെ കണ്ടുമുട്ടുന്നതോടെ ലിന്‍ഡയുടെ ജീവിതം മാറിമറിഞ്ഞു […]
The post പ്രണയത്തിന്റെയും രതിയുടെയും അപരിചിത ഭൂമിയിലൂടെ അഡല്‍റ്റ്‌റി appeared first on DC Books.