കാലദേശങ്ങളില്‍ സജീവ രാഷ്ട്രീയ സാന്നിധ്യമായി ഇന്നും നിറഞ്ഞു നില്‍ക്കുന്ന ഇ.എം.എസ്സിനെക്കുറിച്ച് സര്‍ക്കാര്‍ ഓഫീസിലെ ക്ലര്‍ക്കും നോവലിസ്റ്റുമായ കേശവന്‍ എഴുതുന്ന നോവലും കേശവന്റെ ജീവിതവും ചിത്രീകരിക്കുന്ന നോവലാണ് എം.മുകുന്ദന്റെ കേശവന്റെ വിലാപങ്ങള്‍. നോവലും നോവലിനുള്ളിലെ നോവലും ചേര്‍ന്ന് കാലത്തിന്റെ, ഒരു നാടിന്റെ സാമൂഹിക രാഷ്ട്രീയരംഗങ്ങളില്‍ സംഭവിക്കുന്ന സംഘര്‍ഷങ്ങളെ നമുക്ക് തീവ്രമായി അനുഭവേദ്യമാക്കിത്തീര്‍ക്കുന്നു. കേശവന്റെ നോവലിനുള്ളിലെ നായകന്‍ ഇ.എം.എസ് ആരാധകനായ അപ്പുക്കുട്ടനാണ്. ക്രമേണ അവന്‍ ആ വ്യക്തിത്വത്തിന് അഡിക്ടായി മാറുന്നു. എന്നാല്‍ കഥ പുരോഗമിക്കുമ്പോള്‍ അപ്പുക്കുട്ടനൊപ്പം കേശവന്റെ ജീവിതത്തിലും സംഘര്‍ഷങ്ങള്‍ […]
The post ഇരുപതാം പതിപ്പില്‍ കേശവന്റെ വിലാപങ്ങള്‍ appeared first on DC Books.