എഴുത്തുകാരനും പത്രാധിപരും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന കെ. ബാലകൃഷ്ണന് 1924 ആഗസ്റ്റ് 12നാണ് ജനിച്ചത്. തിരു-കൊച്ചി സംസ്ഥാനത്തിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന സി. കേശവനും വാസന്തിയുമായിരുന്നു മാതാപിതാക്കള്‍. റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ കേരളത്തിലെ സ്ഥാപകനേതാക്കളിലൊരാളായ ഇദ്ദേഹം 1954ല്‍ തിരു-കൊച്ചി നിയമസഭയിലെ അംഗമായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. തിരുവനന്തപുരം II ആയിരുന്നു ഇദ്ദേഹത്തിന്റെ നിയോജകമണ്ഡലം. 1971ല്‍ അമ്പലപ്പുഴ ലോകസഭാമണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു. നിറമില്ലാത്ത മാരിവില്ല്, കാലയളവ് ഒരു വര്‍ഷം, സഹ്യാദ്രി സാനുക്കളില്‍ (യാത്രാവിവരണം), നനഞ്ഞുപോയി എങ്കിലും ജ്വാല (ആത്മകഥ), മധുവിധു പ്രേമം, മഞ്ഞ ജലം എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍. […]
The post കെ. ബാലകൃഷ്ണന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.