ബ്രിക്‌സ് വികസന ബാങ്ക് രൂപീകരിക്കാന്‍ ബ്രസീലില്‍ നടക്കുന്ന ഉച്ചകോടിയില്‍ തീരുമാനം. 100 ബില്യണ്‍ ഡോളറിന്റെ വികസന ബാങ്കിന് തുടക്കം കുറിക്കാനുള്ള കരാറില്‍ ബ്രിക്‌സ് രാഷ്ട്രത്തലവന്‍മാര്‍ ഒപ്പുവച്ചു. അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനായി 10000 കോടി ഡോളര്‍ കരുതല്‍ ധനമായി നീക്കിവയ്ക്കാനും ധാരണയായി. ചൈനയിലെ ഷാങ്ഹായി ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിക്കുന്ന ബാങ്കിന്റെ പ്രഥമ പ്രസിഡന്റിനെ ഇന്ത്യയില്‍ നിന്നും ചെയര്‍മാനെ ബ്രസീലില്‍ നിന്നു തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫാണ് ബാങ്ക് തുടങ്ങുന്നത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. 5000 കോടി ഡോളര്‍ മൂലധനവുമായിട്ടാവും […]
The post ബ്രിക്‌സ് വികസന ബാങ്ക് രൂപീകരിക്കുന്നു appeared first on DC Books.