ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെ ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയത് അടിയന്തര പ്രമേയം പാസാണക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു സുഷമ സ്വരാജ്. പലസ്തീന്‍ വിഷയം അജണ്ടയില്‍ ഉള്‍പെടുത്തിയിരുന്നെങ്കിലും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കുമെന്നതിനാല്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലന്നെ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. അടിയന്തര പ്രമേയം അവതരിപ്പിക്കണമെന്ന ആവശ്യം തള്ളിയതോടെ രാജ്യസഭയില്‍ പ്രതിപക്ഷം ബഹളം വെച്ചു.ബഹളത്തെ തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവെച്ചു. […]
The post ഗാസ പ്രശ്‌നത്തിലെ ചര്‍ച്ച ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെ ബാധിക്കും: കേന്ദ്രം appeared first on DC Books.