നഗരത്തിന്റെ ഒരൊഴിഞ്ഞ മൂലയില്‍ പുറംലോകവുമായി ബന്ധമൊന്നുമില്ലാതെ ജീവിക്കുന്ന റിട്ടയര്‍ഡ് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കരുണാകരമേനോന്റെ നിഗൂഢ ജീവിതത്തില്‍ അയാളുടെ സഹായിയായി വന്നെത്തുന്ന ആഖ്യാതാവ് കാണുന്ന നഗരക്കാഴ്ചകളിലേക്ക് കണ്ണുതുറക്കുന്ന നോവലാണ് ഉദകപ്പോള. പി.പത്മരാജന്റെ നോവലുകളില്‍ സവിശേ പ്രാധാന്യമര്‍ഹിക്കുന്ന ഉദകപ്പോളയ്ക്ക് ഇതിനകം ഉണ്ടായ പതിപ്പുകളൊക്കെ വായനക്കാര്‍ സഹര്‍ഷം സ്വാഗതം ചെയ്തു. ഈ ശ്രേഷ്ഠകൃതിയുടെ എട്ടാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. നഗരത്തില്‍ ഏതു പെണ്ണിനെ കണ്ടാലും അവളുടെ ശരീരത്തിന് മനസ്സില്‍ വിലയിടുന്നത് ശീലമായ കൂട്ടിക്കൊടുപ്പുകാരനായ തങ്ങള്‍, തങ്ങളുടെ വലയില്‍ നിന്ന് രക്ഷപ്പെട്ട് സ്വന്തമായി […]
The post സമൂഹത്തിന്റെ അഴുക്കുചാലുകളിലെ ജീവിതം appeared first on DC Books.