നിയമസഭാ സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ ആഗ്രഹിക്കുന്നതായി ജി. കാര്ത്തികേയന്. സ്പീക്കര്‍ പദവി ഒഴിയണമെങ്കില്‍ പാര്‍ട്ടിയുടെ അനുവാദം വേണം. സ്ഥാനമൊഴിയാനുള്ള അനുവാദം നല്‍കണമെന്ന് പാര്‍ട്ടി നേതാക്കളെ കണ്ട് ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ തീരുമാനം പാര്‍ട്ടി നിലപാടുകള്‍ക്കു വിധേയമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്, എ.കെ. ആന്റണി എന്നിവരെ കണ്ട് രാജിസന്നദ്ധത അറിയിച്ചിരുന്നു. സജീവരാഷ്ട്രീയത്തിലേക്കു വരാന്‍ താന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പദവികള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. […]
The post സ്പീക്കര്‍ സ്ഥാനം ഒഴിയാന്‍ ആഗ്രഹിക്കുന്നതായി ജി. കാര്ത്തികേയന് appeared first on DC Books.