വാര്‍ദ്ധക്യം ഒരു രോഗമോ ശാപമോ ആക്കുന്ന വ്യവസ്ഥിതിയാണ് വൃദ്ധസദനങ്ങള്‍ സൃഷ്ടിക്കുന്നത്. ആ വ്യവസ്ഥിതിയ്ക്കെതിരെ ഉയര്‍ന്ന പ്രതിഷേധമാണ് ടി.വി.കൊച്ചുബാവയുടെ വൃദ്ധസദനം എന്ന നോവല്‍. പറയാന്‍ ഏറെ ബാക്കിവെച്ച് അകാലത്തില്‍ കടന്നുപോയ കൊച്ചുബാവയുടെ ഏറ്റവും ശ്രദ്ധേയകൃതിയും വൃദ്ധസദനം തന്നെ. 1991ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഇരുപത്തൊന്നാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. സിറിയക്ക് ആന്റണി എന്ന അരോഗദൃഢഗാത്രനായ അമ്പത്തിയഞ്ചുകാരന്‍ മുപ്പതുകാരിയായ ഭാര്യ സാറയുടെ നിര്‍ബന്ധത്തിന് വൃദ്ധസദനത്തില്‍ എത്തിച്ചേരുന്നു. തുടര്‍ന്നുളള പത്തുമാസക്കാലം അയാള്‍ പരിചയപ്പെടുന്ന വൃദ്ധരായ അന്തേവാസികളും നിര്‍മ്മല, കത്രീന, സൂസന്‍ , എന്നീ […]
The post വൃദ്ധസദനങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസ്ഥിതി appeared first on DC Books.