മാതൃത്വത്തിന്റെ കവയിത്രി എന്നറിയപ്പെടുന്ന ബാലാമണിയമ്മ 1909 ജൂലൈ 19ന് ചിറ്റഞ്ഞൂര്‍ കോവിലകത്ത് കുഞ്ചുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂര്‍ ജില്ലയിലെ നാലപ്പാട്ട് തറവാട്ടില്‍ ജനിച്ചു. അമ്മാവനും കവിയുമായ നാലപ്പാട്ട് നാരായണമേനോന്റെ ഗ്രന്ഥശേഖരവും ശിക്ഷണവും ഔപചാരികവിദ്യാഭ്യാസം ലഭിക്കാതിരുന്ന ബാലാമണിക്ക് മാര്‍ഗ്ഗദര്‍ശകമായി. ചെറുപ്പം മുതലേ കവിതയെഴുതിയിരുന്ന ബാലാമണിയമ്മയുടെ ആദ്യ കവിതാസമാഹാരമായ കൂപ്പുകൈ 1930ലാണ് ഇറങ്ങുന്നത്. അമ്മ, കുടുംബിനി, ധര്‍മ്മമാര്‍ഗ്ഗത്തില്‍, സ്ത്രീഹൃദയം, ഊഞ്ഞാലിന്മേല്, കളിക്കൊട്ട, സോപാനം, മുത്തശ്ശി, അമ്പലത്തില്‍, അമൃതംഗമയ തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍. 1928ല്‍ മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന […]
The post ബാലാമണിയമ്മയുടെ ജന്മവാര്‍ഷികദിനം appeared first on DC Books.