സാഹിത്യത്തിലൂടെ ലോകമെമ്പാടും ലാറ്റിനമേരിക്കന്‍ ജീവിതവും മാജിക്കല്‍ റിയലിസവും പ്രചരിപ്പിച്ചത് സമീപകാലത്ത് അന്തരിച്ച വിശ്രുത സാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് ആണെന്ന് ശശി തരൂര്‍. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്നുവരുന്ന പുസ്തകമേളയില്‍ മാര്‍ക്വിസ് വായന: ജീവിതപുസ്തകവും പുസ്തകജീവിതവും എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാജിക്കും റിയലിസവും രണ്ടും രണ്ടാണ്. ഇതിനെ രണ്ടിനെയും ചേര്‍ത്തുവെച്ചാണ് മാര്‍ക്വിസ് പുതിയ രചനാസങ്കേതം കണ്ടെത്തിയത്. മലയാളത്തില്‍ പണ്ടേ മാജിക്കല്‍ റിയലിസം ഉണ്ടായിരുന്നു എന്ന് അവകാശവാദങ്ങളുണ്ട്. ഉണ്ടായാലും ഇല്ലെങ്കിലും അതിനെ ലോകം മുഴുവന്‍ […]
The post മാജിക്കല്‍ റിയലിസത്തിനൊപ്പം ലാറ്റിനമേരിക്കന്‍ ജീവിതവും പ്രചരിപ്പിച്ച മാര്‍ക്വിസ് appeared first on DC Books.