നമ്മുടെ സംസ്‌കാരവുമായി ബന്ധപ്പെട്ടു നില്ക്കുന്ന നാടോടി സാഹിത്യത്തിന്റെ ഗണത്തില്‍ പെടുന്നവയാണ് പഴഞ്ചൊല്ലുകള്‍. ഭാഷയുടെ ഈടുവയ്പുകളായി ഇവ ഇന്നും നിലകൊള്ളുന്നു. ജീവിതാനുഭവങ്ങളില്‍ നിന്ന് ഉടലെടുത്തതും മനുഷ്യഭാവുകത്വത്തെ രൂപപ്പെടുത്തുന്നതുമായ തിരുമൊഴികളാണിവ. ഭാവിതലമുറയ്ക്കുവേണ്ടി വായ്‌മൊഴിയായി പകര്‍ന്നുപോന്ന സാരവത്തും അര്‍ത്ഥവത്തുമായ വാക്കുകളുടെ അമൃത രഹസ്യം ഓരോ പഴഞ്ചൊല്ലും നമ്മോടു പറയാതെ പറയുന്നു. എത്രചൊല്ലിപ്പഴകിയാലും പുതുമയോടെയിരിക്കുന്ന പഴഞ്ചൊല്ലുകളുടെ ചെപ്പുതുറക്കുന്ന പുസ്തകമാണ് കുഞ്ഞുണ്ണി മാഷിന്റെ പഴമൊഴിപ്പത്തായം. കുന്നിക്കുരുവോളം പോന്ന കുഞ്ഞിവാക്കുകളിലടങ്ങിയ പ്രപഞ്ചത്തോളം വലിയ സത്യം നമുക്കുമുമ്പില്‍ വെളിപ്പെടുത്താന്‍ കുഞ്ഞുണ്ണി മാഷിനോളം യോഗ്യരായവര്‍ മറ്റാരുമില്ല. അദ്ദേഹം കുഞ്ഞുന്നാളു […]
The post കുഞ്ഞുണ്ണി മാഷ് പകര്‍ന്നുതന്ന പഴമൊഴികളുടെ പത്തായം appeared first on DC Books.