സ്പീക്കര്‍ സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ജി.കാര്‍ത്തികേയന് മന്ത്രിസ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസിന് ബാധ്യതയില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമല്ല കാര്‍ത്തികേയന്‍ സ്ഥാനമൊഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജിവെയ്ക്കല്‍ കാര്‍ത്തികേയന്റെ വ്യക്തിപരമായ തീരുമാനമാണ്. എന്നാല്‍ അന്തിമ തീരുമാനം പാര്‍ട്ടിയുടേതായിരിന്നു. കാര്‍ത്തികേയന്‍ രാജിവെച്ചുവെന്ന് കരുതി മന്ത്രിസഭയില്‍ ചേര്‍ക്കണമെന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസഭ പുനസംഘടനയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും ഉണ്ടായാലും വലിയ മാറ്റങ്ങളൊന്നും ഉണ്ടാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പനസംഘടനാകാര്യത്തില്‍ മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ […]
The post കാര്‍ത്തികേയന് മന്ത്രിസ്ഥാനം നല്‍കാന്‍ പാര്‍ട്ടിയ്ക്ക് ബാധ്യതയില്ല: തങ്കച്ചന്‍ appeared first on DC Books.