കിഴക്കന്‍ യുക്രൈനില്‍ വിമാനം മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് തകര്‍ന്ന സംഭവത്തില്‍ അന്താരാഷ്ട്ര അന്വേഷണ സംഘം രൂപീകരിക്കും. മലേഷ്യയുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന അന്താരാഷ്ട്ര അന്വേഷണ സംഘത്തില്‍ നെതര്‍ലന്റ്, യു.കെ, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരാണുള്ളത്. എന്നാല്‍ സംഘത്തിലെ വിദഗ്ധര്‍ക്ക് ദുരന്തസ്ഥലത്ത് സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കില്ലെന്ന് യുക്രൈന്‍ ഭരണകൂടം വ്യക്തമാക്കി. ഈ പ്രദേശം ഒന്നിലധികം വിമതസംഘങ്ങളുടെ നിയന്ത്രണത്തിലായതിനാലാണ് ഇത്. ഇതിനിടയില്‍ അവശിഷ്ടങ്ങളില്‍ നിന്ന് കണ്ടെടുത്ത 196 മൃതദേഹങ്ങള്‍ വിമതര്‍ പ്രത്യേക ട്രെയിനിലേക്ക് മാറ്റി. ദുരന്തസ്ഥലത്ത് നിന്ന് 15 കിലോമീറ്റര്‍ […]
The post വിമാന ദുരന്തം അന്വേഷിക്കാന്‍ അന്താരാഷ്ട്ര അന്വേഷണ സംഘം appeared first on DC Books.