ആടുജീവിതം മലയാളിയായ ഒരു പ്രവാസിയുടെ അറബ് ജീവിതങ്ങളായിരുന്നെങ്കില്‍ പുതിയ നോവലുകളായ അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി, മുല്ലപ്പൂ മണമുള്ള പകലുകള്‍ എന്നിവ അറബ് ജനതയുടെ ജീവിതമാണ് ചിത്രീകരിക്കുന്നത്. നമ്മള്‍ പുറമേനിന്ന് നോക്കുമ്പോള്‍ ധാരാളം പണവുമായി സുഖലോലുപരായി ജീവിക്കുന്ന ജനതയാണ് അറബികള്‍. എന്നാല്‍ അവര്‍ക്കുള്ളിലുള്ള സംഘര്‍ഷങ്ങള്‍ നാം അറിയാതെ പോകുന്നു. ഒരു ജനത തന്നെ വിഭാഗം തിരിഞ്ഞ് പരസ്പരം കൊല്ലുന്നത് എന്തുകൊണ്ടാകാം? ഇപ്പോള്‍ ഇറാക്കിലും മറ്റും തുടരുകയും മുമ്പ് മുല്ലപ്പൂ വിപ്ലവകാലത്ത് നടമാടുകയും ചെയ്ത കലാപങ്ങള്‍ക്കുള്ള കാരണം എന്തായിരിക്കാം?. […]
The post പുതിയ നോവലുകളെക്കുറിച്ച് ബെന്യാമിന്‍ appeared first on DC Books.