പാലക്കാടന്‍ ഗ്രാമപ്രദേശമായ അത്തിപ്പൊറ്റയിലെ ചുണ്ടിക്കന്‍ എന്ന മാന്ത്രികന്റെa ജീവിതം പശ്ചാത്തലമാക്കിയ നോവല്‍. എഴുത്തിന്റെ മാന്തികത എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ആഖ്യാനമാണീ കൃതിയുടെ പ്രത്യേകത. വിദേശനോവലുമായുള്ള പരന്ന വായനാബന്ധം ഈ രചനയുടെ സാര്‍വ്വലൗകികതയ്ക്ക് പ്രയോജനപ്പെടുത്തിയെന്ന് ഈ കൃതിയിലൂടെ കടന്നുപോകുന്ന ഒരു വായനക്കാരന് തിരിച്ചറിയാനാകും. മാജിക്കല്‍ റിയലിസം എന്ന് ലാറ്റിനമേരിക്കന്‍ എഴുത്തിന്റെ ഒരു കാലഘട്ടത്തെ സുചിപ്പിക്കുന്നതു പോലെ തന്റെ ഗ്രാമമായ അത്തിപ്പൊറ്റയിലെ ചുണ്ടിക്കന്റെ വിചിത്രജീവിതത്തിന് ഭാഷയുടെയും രചനാ കൗശലത്തിന്റേയും ഭാവതീവ്രതവരുത്താന്‍ രചയിതാവിന് കഴിഞ്ഞിട്ടുണ്ട്. തലയറഞ്ഞാടുന്ന പനങ്കാടുകളും കുട്ടിച്ചാത്തന്‍ സേവയും അതുവഴി [...]
↧