ഒളികാമറ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക് മെയിലിങ് നടത്തി പണം തട്ടിയ കേസിലെ പ്രതി ജയചന്ദ്രന്‍ എം.എല്‍.എ ഹോസ്റ്റലിന് സമീപത്തുനിന്ന് പിടിയിലായി. ഇയാള്‍ എം.എല്‍.എ ഹോസ്റ്റലിലാണ് താമസിച്ച് വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. മുന്‍ എംഎല്‍എ ശരത്ചന്ദ്രപ്രസാദിന്റെ പേരില്‍ എടുത്ത മുറിയിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞ് വന്നിരുന്നത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ സ്വദേശിയായ ജയചന്ദ്രന്‍ പിടിയിലായത്. അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ആളുകളെ ആകര്‍ഷിച്ച് ഹോട്ടല്‍മുറിയിലെത്തിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് ജയചന്ദ്രന്‍. കേസിലെ മറ്റ് പ്രതികള്‍ […]
The post ബ്ലാക് മെയിലിങ് കേസ്: പ്രതി ഒളിവില്‍ കഴിഞ്ഞത് എം.എല്‍.എ ഹോസ്റ്റലില്‍ appeared first on DC Books.