ദൂരദര്‍ശനിലെ മഹാഭാരതം പരമ്പരയിലൂടെ ഭാരതമെമ്പാടുമുള്ള ഭക്തരുടെ മനസ്സിലെ ശ്രീകൃഷ്ണനായി മാറിയ നിതീഷ് ഭരദ്വാജ് വീണ്ടും ശ്രീകൃഷ്ണ വേഷത്തിലെത്തുന്നു. സീരിയലിലല്ല നാടകത്തിലാണ് വീണ്ടും അദ്ദേഹത്തിന്റെ കൃഷ്ണാവതാരം. അതുല്‍ സത്യ കൗശിക്കിന്റെ ചക്രവ്യൂഹ് എന്ന നാടകത്തിനു വേണ്ടിയാണ് 25 വര്‍ഷത്തിനു ശേഷം നിധീഷ് പുല്ലാങ്കുഴലൂതാന്‍ ഒരുങ്ങുന്നത്. സീരിയലിലെ ശ്രീകൃഷ്ണ വേഷത്തിനപ്പുറം മലയാളികള്‍ക്ക് ഗന്ധര്‍വ്വന്‍ കൂടിയാണ് നിതീഷ്. പത്മരാജന്റെ അവസാന ചിത്രം ഞാന്‍ ഗന്ധര്‍വ്വനിലെ നായകനായിരുന്നു നിതീഷ്. ശ്രീകൃഷ്ണന്റെ വേഷം തന്നെയായിരുന്നു പത്മരാജനെ നിതീഷിലേക്ക് ആകര്‍ഷിച്ചത്. മുകുള്‍ അഭ്യങ്കാര്‍ സംവിധാനം ചെയ്ത […]
The post വീണ്ടും ശ്രീകൃഷ്ണനായി നിതീഷ് ഭരദ്വാജ് appeared first on DC Books.