കേരളം ലോട്ടറി നിരോധിത സംസ്ഥാനമല്ലാത്തതിനാല്‍ സിക്കിം ലോട്ടറിയുടെ വില്‍പ്പന തടയരുതെന്ന് സുപ്രീം കോടതി. ലോട്ടറിയുടെ വില്‍പ്പനയ്ക്കായി സാന്റിയാഗോ മാര്‍ട്ടിന്റെ സഹോദരന്‍ എ.ജോണ്‍ കെന്നഡി വീണ്ടും അപേക്ഷ സമര്‍പ്പിച്ചാല്‍ നിയമാനുസൃതം പരിഗണിക്കണമെന്നും കോടതി ഉത്തരവിട്ടു. മേഘാ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഉടമയായ കെന്നഡിയുടെ അപേക്ഷയ്ക്ക് അനുമതി നല്‍കിയാല്‍ നേരത്തേയടച്ച മുന്‍കൂര്‍നികുതി സ്വീകരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കെന്നഡിക്ക് ലോട്ടറി നടത്തുന്നതിന് നല്‍കിയ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതിന് പാലക്കാട് വാണിജ്യനികുതി അസിസ്റ്റന്റ് കമ്മീഷണര്‍ നല്‍കിയ നോട്ടീസ് അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് […]
The post സിക്കിം ലോട്ടറിയുടെ വില്‍പ്പന തടയരുതെന്ന് സുപ്രീം കോടതി appeared first on DC Books.