ദാര്‍ശനികതയുടെ മേമ്പൊടിയുള്ള കുട്ടിക്കവിതകള്‍കൊണ്ട് ശ്രദ്ധേയനായ മലയാള സാഹിത്യകാരനാണ് കുഞ്ഞുണ്ണി മാഷ്. മൗനത്തില്‍ നിന്ന് മനുഷ്യന്റെ ശബ്ദം കടഞ്ഞെടുത്ത കുഞ്ഞുണ്ണിമാഷിന്റെ കവിതകള്‍ ഓരോന്നും ഓരോ വെളിപാടുകളാണ്. ഭാഷയെ വഞ്ചിക്കാതെ, വാക്കുകളെ ശ്വാസംമുട്ടിക്കാതെ മൗനത്തില്‍ നിന്ന് തോറ്റിയെടുത്തവയാണ് അദ്ദേഹത്തിന്റെ കാവ്യലോകം. കുഞ്ഞുണ്ണിമാഷിന്റെ കവിതകള്‍ സമാഹാരിച്ചിരിക്കുന്ന പുസ്തകമാണ് കുഞ്ഞുണ്ണിക്കവിതകള്‍. പദങ്ങള്‍ക്ക് വിവിധങ്ങളായ അര്‍ഥതലങ്ങള്‍ പകര്‍ന്നു കൊടുക്കുന്ന കുഞ്ഞുണ്ണി മാഷിന്റെ കവിതകള്‍ ദ്രാവിഡത്തനിമയുടെ കരുത്തും സൗന്ദര്യവുമാണ്. വികാരത്തിനും വിചാരത്തിനും അപ്പുറത്ത് പുതിയൊരര്‍ഥരുചി നല്‍കുന്ന ഈ കാവ്യമന്ത്രങ്ങള്‍ മലയാളത്തിന്റെ വിശുദ്ധിയായി അനുവാചകരുടെ മുന്‍പിലെത്തുന്നു. മലയാളത്തിന്റെ ചന്തമേന്തുന്ന […]
The post മലയാളത്തിന്റെ ചന്തമേന്തുന്ന കവിതകള്‍ appeared first on DC Books.