മനുഷ്യന്റെ പ്രസ്ഥാനങ്ങളത്രയും അവനില്‍ നിന്ന് അന്യവത്കരിക്കപ്പെടുകയും അവനെതിരെ തിരിഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു. പടയാളികള്‍ക്കെല്ലാം അവര്‍ പൊരുതി നേടിയതില്‍ നിന്ന് പിന്നീട് അഭയം തേടി ഓടേണ്ടി വരുന്നു. പടനിലങ്ങളും ശവപ്പറമ്പുകളും മാറിമാറിക്കടന്നുപോന്ന്, തളര്‍ന്ന് മടുത്തു നില്‍ക്കുന്ന ആധുനിക മനുഷ്യന്റെ മുമ്പില്‍ മാനവചരിത്രം നിതാന്തമായ ഒരു അഭയാര്‍ത്ഥി പ്രവാഹത്തിന്റെ രൂപം കൊളളുന്നു. ഒരിടത്തു നിന്ന് വേറൊരിടത്തേക്ക് അല്ലെങ്കില്‍ ഒരു കാലത്തില്‍ നിന്ന് വേറൊരു കാലത്തിലേക്ക് മനുഷ്യന്‍ അഭയം തേടി നീങ്ങിക്കൊണ്ടേയിരിക്കുന്നു. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അഭയാര്‍ത്ഥിയായി വിഴുപ്പുഭാണ്ഡവും ചട്ടിയും […]
The post ഒരിയ്ക്കലും നിലയ്ക്കാത്ത അഭയാര്‍ത്ഥി പ്രവാഹം appeared first on DC Books.