1979ലാണ് മലയാളി വായനക്കാര്‍ക്കു മുന്നിലേക്ക് പയ്യന്‍ കടന്നു വരുന്നത്. എത്ര വായിച്ചാലും മടുപ്പു തോന്നാത്ത പയ്യന്റെ കഥകള്‍ അന്നത്തെ വായനക്കാരന് സമ്മാനിച്ചത് വ്യത്യസ്തമായ വായനാനുഭവമായിരുന്നു. അതുകൊണ്ടുതന്നെ ഊഷ്മളമായ സ്വീകരണമാണ് പയ്യനു ലഭിച്ചത്. പുസ്തകരൂപത്തില്‍ പ്രസിദ്ധീകൃതമായി 35 വര്‍ഷങ്ങള്‍ക്കു ശേഷവും നമ്മുടെ മനസ്സിലെ പയ്യന്‍ ഇന്നും കൊച്ചുപയ്യന്‍ തന്നെ. എക്കാലത്തും പ്രസക്തമായ ആ കഥാപാത്രത്തെ നമുക്ക് സമ്മാനിച്ച വി.കെ.എന്‍ എന്ന വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായരോട് ഒരിക്കല്‍ കൂടി നന്ദി പറയാം. ചുറ്റും നടക്കുന്നതൊക്കെ നര്‍മ്മത്തില്‍ ചാലിച്ച് അനുവാചകര്‍ക്കു […]
The post മലയാളസാഹിത്യത്തിലെ ഒരേയൊരു പയ്യന് 35 വയസ്സ് appeared first on DC Books.