മലയാള കഥാസാഹിത്യത്തിന്റെ ദിശാമാറ്റത്തിനു നേതൃത്വം നല്‍കിയ കഥാകാരനായിരുന്നു ലോകസഞ്ചാരിയായ എസ്.കെ.പൊറ്റെക്കാട്ട്. കഥകളുടെ എണ്ണം കൊണ്ടും പ്രമേയവൈവിധ്യം കൊണ്ടും ആഖ്യാനശൈലി കൊണ്ടും വ്യത്യസ്തമായ അദ്ദേഹത്തിന്റെ കഥകള്‍ മാനുഷിക ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ ശ്രദ്ധാപൂര്‍വം വരച്ചിട്ടു. കാലത്തെ തോല്പിച്ചുകൊണ്ട് അവ ആസ്വാദകരുടെ മനസ്സില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്നു. ലോകസഞ്ചാരിയായ മഹാസാഹിത്യകാരന്റെ ജന്മശതാബ്ദി വര്‍ഷമാണിത്. ഈ സാഹചര്യത്തില്‍ അഗ്നിബിന്ദു കൊണ്ട് ഘോരാന്ധകാരത്തില്‍ മായാവലയം സൃഷ്ടിച്ച പൊറ്റെക്കാട്ടിന്റെ കഥകള്‍ സമ്പൂര്‍ണമായി സമാഹരിക്കപ്പെടുകയാണ്. മുമ്പ് പ്രസിദ്ധപ്പെടുത്തിയ സമാഹാരങ്ങളില്‍ ഉള്‍പ്പെടാതെപോയ അവസാന ചെറുകഥ എ.ഡി.2050ല്‍ ഉള്‍പ്പെടെയുള്ള ചില കഥകള്‍ കൂടി [...]
The post ലോകസഞ്ചാരി എസ്.കെ.പൊറ്റെക്കാട്ടിന്റെ കഥാലോകം appeared first on DC Books.