ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരിലുണ്ടായ സാമൂദായിക സംഘര്‍ഷത്തിന്റെ മുഖ്യ സൂത്രധാരനും ആറ് സഹായികളും പൊലീസ് പിടിയിലായി. ആക്രമണം നടത്താന്‍ കൂട്ടാളികളോട് നിര്‍ദ്ദേശിച്ച മൊഹ്‌റാം അലിയും കൂട്ടരുമാണ് അറസ്റ്റിലായിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കുത്തുബ്‌ഷേറിലെ തര്‍ക്കഭൂമിയെച്ചൊല്ലി ജൂലൈ 26നാണ് രണ്ടുസമുദായങ്ങളിലെ അംഗങ്ങള്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും പൊലീസുകാരന്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുയും ചെയ്തിരുന്നു. വെടിയേറ്റ് ആസ്പത്രിയിലായ പോലീസ് കോണ്‍സ്റ്റബിളിന്റെ നില ഗുരുതരമായി തുടരുകയാണ്. ഗുരുദ്വാര സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കത്തിലെ […]
The post സഹാരന്‍പൂര്‍ കലാപം: മുഖ്യസൂത്രധാരനും കൂട്ടാളികളും അറസ്റ്റില്‍ appeared first on DC Books.