സൂര്യപുത്രനായിട്ടും സൂതപുത്രനായി ജീവിക്കേണ്ടി വന്ന കര്‍ണന്റെ കഥ ഏതു കാലത്തെയും സാഹിത്യപ്രതിഭകള്‍ക്ക് പ്രചോദനമേകിയിട്ടുണ്ട്. ഒന്നാം പാണ്ഡവനായിട്ടും സഹോദരങ്ങളുടെ ശത്രുപക്ഷത്ത് നില്‍ക്കേണ്ടി വന്ന, രാജകുമാരനായിട്ടും രാജ്യം ദാനമായി വാങ്ങേണ്ടി വന്ന, മഹാരഥിയായിട്ടും അര്‍ദ്ധരഥിയായി മുദ്ര കുത്തപ്പെട്ട, യുദ്ധമുഖത്ത് ചതിവില്‍ പെട്ട് കൊല്ലപ്പെട്ട ഭാഗ്യദോഷിയായ കര്‍ണനെ മുഖ്യകഥാപാത്രമാക്കി എഴുതിയ രചനകളില്‍ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതാണ് ശിവാജി സാവന്ത് മറാഠി ഭാഷയില്‍ രചിച്ച മൃത്യുഞ്ജയ എന്ന നോവല്‍. കര്‍ണന്റെ എഴുപത് വര്‍ഷത്തെ സംഭവബഹുലമായ ജീവിതത്തിലൂടെ മഹാഭാരതകഥ അനാവരണം ചെയ്യുകയായിരുന്നു നോവലിലൂടെ ശിവാജി സാവന്ത്. […]
The post കര്‍ണന്‍ പതിനാലാം പതിപ്പില്‍ appeared first on DC Books.