നമ്മുടെ നാട്ടിന്‍പുറത്തെ കര്‍ഷകരുടെ പ്രധാന വരുമാനങ്ങളില്‍ ഒന്നാണ് കന്നുകാലിവളര്‍ത്തല്‍. എന്നാല്‍ പലപ്പോഴും കന്നുകാലി വളര്‍ത്തല്‍ നഷ്ടത്തിലാണ് എന്ന പരാതി പലകോണുകളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കാറുണ്ട്. അശാസ്ത്രീയ പരിപാലന രീതികളും അതുവഴിയുണ്ടാകുന്ന രോഗങ്ങളുമാണ് കന്നുകാലി വളര്‍ത്തല്‍ നഷ്ടത്തിലാകുന്നതിന്റെ പ്രധാന കാരണങ്ങള്‍. ഇത് തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നതാണ് കന്നുകാലി വളര്‍ത്തലിനെ നഷ്ടത്തിലേയ്ക്ക് തള്ളി വിടുന്നത്. നാടന്‍ പശുക്കളുടെ സ്ഥാനത്ത് അത്യുത്പാദനശേഷിയുള്ള സങ്കരയിനം കന്നുകാലികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ പാല്‍ ഉത്പാദനത്തിനൊപ്പം രോഗങ്ങളും കൂടി. എന്നാല്‍ അവയുടെ പരിപാലനത്തില്‍ അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തിയില്ല. കാലാവസ്ഥയിലുണ്ടാകുന്ന […]
The post ക്ഷീരകര്‍ഷകര്‍ക്ക് ഒരു ഉത്തമ സഹായി appeared first on DC Books.