വെണ്ണ കട്ടുതിന്നും കാലികളെ മേയ്ച്ചും ഓടിനടക്കുന്ന ബാല രൂപമാണ് എല്ലാവരും ഇഷ്ടപ്പെടുന്ന ശ്രീകൃഷ്ണന്‍. കംസനെ നിഗ്രഹിക്കാനായി പിറവിയെടുത്ത ആ ഇതിഹാസ നായകന്റെ രസകരങ്ങളായ ജീവിതമുഹൂര്‍ത്തങ്ങള്‍ ചെറുകഥകളിലൂടെ അവതരിപ്പിക്കുന്ന പുസ്തകമാണ് ‘ ഉണ്ണികള്‍ക്ക് കൃഷ്ണ കഥകള്‍ ‘. ഡി.സി ബുക്‌സ് മാമ്പഴം ഇംപ്രിന്റില്‍ പുറത്തിറക്കിയിരിക്കുന്ന പുസ്തകം എഴുതിയിരിക്കുന്നത് സുമഗലയാണ്. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന വിധത്തില്‍ വളരെ ലളിതവും മനോഹരവുമായ രചനാ രീതിയാണ് പുസ്തകത്തില്‍ സ്വീകരിച്ചിരിക്കുന്നത്. സുമംഗലയുടെ ആസ്വാദ്യകരമായ രചനാ രീതി പുസ്തകത്തെ ആകര്‍ഷകമാകുന്നു. ശ്രീകൃഷ്ണന്റെ ജനനം മുതല്‍ വൈകുണ്ഠ പ്രാപ്തി വരെയുള്ള [...]
The post ഉണ്ണികള്‍ക്കായി കൃഷ്ണ കഥകള്‍ appeared first on DC Books.